ലോറി കൊക്കയിലേക്ക് മറിഞ്ഞു: ഏഴു പേര്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

June 17, 2018 0 By Editor

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഏഴു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നും എന്നാല്‍ അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. അമ്പത് അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.