കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച നടക്കുമ്പോള്‍ തുടക്കത്തില്‍ വിഷ്വല്‍സ് എടുപ്പിക്കുകയാണ് ചെയ്യുക, അത് കാസര്‍കോട്ടും ഉണ്ടായെന്നു പിണറായി പറഞ്ഞു. സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായ പരിപാടിയെന്നാണ് അറിയിപ്പുണ്ടായിരുന്നതെങ്കിലും ജില്ല ഭരണകൂടത്തിനോ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. മുമ്പും ഇത്തരത്തില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
" />
Headlines