മടിയുടെ കാര്യത്തില്‍ ഇന്ത്യ 117-ാം സ്ഥാനത്ത്

മടിയുടെ കാര്യത്തില്‍ ഇന്ത്യ 117-ാം സ്ഥാനത്ത്

September 16, 2018 0 By Editor

ലോകത്ത് മൂന്നിലൊന്ന് മടിയന്മാരാണ്. 168 രാജ്യങ്ങളില്‍ 117-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ 34 ശതമാനം ആളുകളിലാണ് മടിയും അലസതയുമായുള്ളത്. സ്ത്രീകളില്‍ 48 ശതമാനവും പുരുഷന്മാരില്‍ 22 ശതമാനവുമാണ് മടിയുള്ളത്. കൂടാതെ ഇവരില്‍ ശാരീരിക പ്രവര്‍ത്തനങ്ങളും വളരെ കുറവാണെന്നാണ് റിപ്പോട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, മടിയന്മാര്‍ വളരെ കുറവുള്ളതും ഊര്‍ജ്ജസ്വലരായവരുമുള്ള രാജ്യം ഉഗാണ്ടയാണെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ഉഗാണ്ടയില്‍ 5.5 ശതമാനം മാത്രമാണ് മടിയുള്ളവരായി കണക്കാക്കുന്നത്.

പട്ടികയില്‍ ഏറ്റവും അവസാനമായി നില്‍ക്കുന്ന രാജ്യം കുവൈത്താണ്. 67 ശതമാനം ആളുകളാണ് ശരീരികാധ്വാനമില്ലാതെ കഴിയുന്നത്.

വികസിത രാജ്യങ്ങളാണ് മടിയുടെ കാര്യത്തില്‍ മുന്നിലെന്നും വ്യായാമമില്ലായ്മ, മടി എന്നിവ മാനസികാരോഗ്യത്തെയും ജീവിതശൈലിയെയും ഗുരുതരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് ലോകാരോഗ്യ സംഘടന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.