‘മഹാനടി’ നാളെ കേരളത്തില്‍

May 10, 2018 0 By Editor

തെലുങ്ക് സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയുടെ തമിഴ് പതിപ്പ് നാളെ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. തിരുവനന്തപുരത്ത് ന്യൂകോംപ്ലക്‌സ്, ഏരീസ് പ്ലക്‌സ് എന്നിവിടങ്ങളിലാണ് മഹാനടി റിലീസ് ചെയ്യുന്നത്. മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വിതരണക്കാരായ സൂര്യ ഫിലിംസാണ് മഹാനടി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നു.

അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്.