കൊച്ചി: മഹാരാജാസ് കോളെജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ കണ്ടെത്തി. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചതും പ്രതിപാദിക്കുന്ന പുസ്തകമാണ് കണ്ടെത്തിയത്. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള മേല്‍വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ കോളെജ് സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളെജിലെ പ്രിന്‍സിപ്പളിന്റെയും സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും പേരില്‍ തപാലിലാണ് പുസ്തകം എത്തിയിരിക്കുന്നത്. എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം ഇതിനോടകം ബലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളെജിലേക്ക് തീവ്രവാദസ്വഭാവമുള്ള പുസ്തകങ്ങള്‍...
" />
Headlines