തിരുവനന്തപുരം: മാഹി ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയുടെ ഓഫീസിനോടാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.  അതിനിടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തില്‍ കേരള പോലീസിന്റെ പൂര്‍ണമായ സഹകരണം ഉണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിയുമെന്നും പുതുച്ചേരി ഡി.ജി.പിയും പറഞ്ഞു. പുതുച്ചേരി പോലീസിന്റെ...
" />
Headlines