കൊച്ചി: സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോടതികളില്‍ മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. കോടതികളിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. അതേസമയം നിലവില്‍ കേരളത്തിലെ കോടതിയിലെ വിസ്താരങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ കന്നഡയും മറ്റ് ജില്ലകളില്‍ മലയാളവുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 200ലധികം മലയാളം പരിഭാഷകരെ കോടതികളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോടതിയിലെത്തുന്ന സാധാരണക്കാര്‍ക്കും വിധിന്യായങ്ങള്‍ മനസ്സിലാകാന്‍ വേണ്ടിയാണ് മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്....
" />
Headlines