‘മകന്റെ പേരിലുള്ള കേസ് ഒഴിവാക്കാം, ഭര്‍ത്താവിനു മന്ത്രിസ്ഥാനം നല്‍കാം’: യെദിയൂരപ്പയും കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുമായുള്ള ശബ്ദരേഖ പുറത്ത്

May 19, 2018 0 By Editor

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയെയും ബിജെപിയെയും വെട്ടിലാക്കി വീണ്ടും ആരോപണങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ബി.സി. പാട്ടീലിനു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി പാളയത്തിലെത്തിക്കാന്‍ ബി.എസ്.യെ!ഡിയൂരപ്പ നേരിട്ടു ശ്രമിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം റിസോര്‍ട്ടിലേക്കു പോകരുതെന്നും എന്തെങ്കിലും ന്യായീകരണം പറഞ്ഞു ബെംഗളൂരുവില്‍ തങ്ങണമെന്നും യെഡിയൂരപ്പയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നതാണു ഓഡിയോ ക്ലിപ്പില്‍. മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു.

അതിനിടെ, യെഡിയൂരപ്പയുടെ മകന്‍ ബി.എസ്. വിജയേന്ദ്രയും കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കാം, ഭര്‍ത്താവിനു മന്ത്രിസ്ഥാനം നല്‍കാം തുടങ്ങിയവയാണ് ഇതിലെ വാഗ്ദാനം. ബെള്ളാരി ഖനിവ്യവസായി ജനാര്‍ദന റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍എ ബസന ഗൗഡയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.