കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംഗവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു പുറത്ത് ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായ താരം മകന്‍ ജനിച്ചപ്പോള്‍ മകനു മതമില്ലെന്ന പ്രസ്താവന നടത്തിയും ശ്രദ്ധേയനായിരുന്നു. തന്റെ മകന്‍ മതമില്ലാതെ വളരുമെന്ന വിനീതിന്റെ പ്രസ്താവനയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ മകന്റെ പേരും പേരിനു പിന്നിലെ കഥയും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സി.കെ വിനീത്. ഏഥന്‍ സ്റ്റീവെന്നാണ് മകന്റെ പേര്....
" />