കോട്ടയം : മകന് പിറകെ കോട്ടയം പുഷ്പനാഥിന്റെ യാത്ര ,മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. ഇത് അദ്ദേഹത്തെ കൂടുതല്‍ അവശനാക്കിയിരുന്നു,വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.ഇദ്ദേഹം.കോട്ടയത്തെ വസതിയില്‍ രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. 80 വയസായിരുന്നു.അപസര്‍പ്പകകഥകള്‍ക്ക് മലയാളത്തില്‍ ഏറെ പ്രചാരം കിട്ടാന്‍ കാരണക്കാരിലൊരാളായിരുന്നു കോട്ടയം പുഷ്പനാഥ്. നൂറിലേറെ മാന്ത്രിക, ഡിറ്റക്ടീവ് നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആഴ്ചപ്പതിപ്പുകളിലാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടത് .കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയശേഷം വിവിധ ഹൈസ്‌ക്കൂളുകളില്‍...
" />
New
free vector