മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാഡമി ആരംഭിച്ചു

മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാഡമി ആരംഭിച്ചു

July 26, 2018 0 By Editor

കോഴിക്കോട്: പൂര്‍വ വിദ്യാര്‍ഥികള്‍, ഫുട്‌ബോള്‍ താരങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാഡമിയുടെ പ്രവര്‍ത്തനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ടി.ഐ. ജെയിംസ് അക്കാഡമിയുടെ ലക്ഷ്യങ്ങള്‍ വിവരിച്ചു. കോളജ് മാനേജര്‍ ജയപാല്‍ സാമുവല്‍ സഖായി ഫുട്‌ബോള്‍ ചരിത്രത്തെക്കുറിച്ച് പ്രസംഗിച്ചു.

വി.പി. സനല്‍കുമാര്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ തോമസ് മാത്യു, പി. കിഷന്‍ചന്ദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, അനൂപ്കുമാര്‍, കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ അന്തര്‍ദേശീയ താരങ്ങളായ കെ.പി സേതുമാധവന്‍ ടെക്‌നിക്കല്‍ ഡയറക്ടറും പ്രേംനാഥ് ഫിലിപ്പ് ചീഫ് കോച്ചുമായ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക. പൂര്‍വവിദ്യാര്‍ഥികളായ അന്തര്‍ദേശീയ ദേശീയ സംസ്ഥാന സര്‍വകലാശാല താരങ്ങളും പരിശീലനത്തില്‍ പങ്കാളികളാണ്.