മലപ്പുറം: മമ്ബാട് പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു രാത്രി ഒന്‍പതോടെ നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടി. കളക്ടറേയും തഹസില്‍ദാരേയും വിവരം ധരിപ്പിച്ചു. നിലമ്ബൂര്‍ ഡെ.തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു വീടിന് വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ പരിശോധനകള്‍ നടത്തും.
" />
Headlines