മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയിലേക്ക് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു

July 20, 2018 0 By Editor

ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം.ജോസഫിനെ സുപ്രീം കോടതിയിലേക്ക് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. ഇതിന് പുറമെ മദ്രാസ്, ഒറീസ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും കൊളീജിയം ശുപാര്‍ശ ചെയ്തു. നേരത്തെ കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കേന്ദ്രം തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍ ഇനി ശുപാര്‍ശ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും.

ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന കൊളീജിയം യോഗമാണ് കെ.എം.ജോസഫിനെയും ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. കൂടാതെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അനിരുദ്ദ ബോസിനെയും ഇപ്പോള്‍ പാറ്റ്‌ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതിയിലേക്കും നിയമിക്കാനും കൊളീജിയം തീരുമാനിച്ചു.