മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം;  മേ​യ് 18ന് കൂ​ട്ട ഉ​പ​വാ​സ സ​മ​രം

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം; മേ​യ് 18ന് കൂ​ട്ട ഉ​പ​വാ​സ സ​മ​രം

April 19, 2018 0 By Editor

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന സ​മ്മ​ത പ​ത്രം ന​ല്‍​കി​യ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 112 കോ​ടി രൂ​പ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി എ​ല്‍​എ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക, ക​ച്ച​വ​ട​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ഡോ.​എം.​ജി.​എ​സ് നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ന​ശ്ചി​ത​കാ​ല കൂ​ട്ട​നി​രാ​ഹാ സ​മ​രം മേയ് 18ലേ​ക്ക് മാ​റ്റി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന എം​ജി​എ​സി​ന് കു​റ​ച്ച്‌ ദി​വ​സം വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മ​രം മാ​റ്റിയത്.നി​രാ​ഹാ​ര സ​മ​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ല്‍ 29, 30 തീ​യ​തി​ക​ളി​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് , ന​ട​ക്കാ​വ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍‌ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ സം​യു​ക്ത മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ വി​ളി​ച്ചു ചേ​ര്‍​ക്കും. മെ​യ് 11ന് ​ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട്ടി​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് മു​ത​ല്‍ മാ​നാ​ഞ്ചി​റ വ​രെ വാ​ഹ​പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തും. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​റ്റി സ്കൂ​ള്‍ സ​മീ​പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ജാ​ഥ കി​ഡ്സ​ണ്‍ കോ​ര്‍​ണ​റി​ല്‍ സ​മാ​പി​ക്കും