ഇതര മതസ്ഥരെയും അതിഥികളാക്കി മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ജുമുഅ പ്രാര്‍ത്ഥന

ഇതര മതസ്ഥരെയും അതിഥികളാക്കി മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ജുമുഅ പ്രാര്‍ത്ഥന

November 24, 2018 0 By Editor

മഞ്ചേരി: ഇതര മതസ്ഥരെയും അതിഥികളാക്കി മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ജുമുഅ പ്രാര്‍ത്ഥന. വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയില്‍ സ്ത്രീകളുള്‍പ്പടെ 35 പേരാണ് നമസ്‌കാരവും പ്രഭാഷണവും വീക്ഷിച്ചത്. പ്രവാചകദര്‍ശനവും ഇസ്ലാം മുന്നോട്ടുെവയ്ക്കുന്ന മൂല്യങ്ങളും മറ്റ് മതസ്ഥര്‍ക്കും അനുഭവവേദ്യമാക്കുകയായിരുന്നു മസ്ജിദ് പരിപാലനകമ്മിറ്റിയുടെ ലക്ഷ്യം. പ്രാര്‍ത്ഥിക്കുന്നതിന് തൊട്ടപ്പുറത്ത് അതിഥികള്‍ക്ക് കസേരകളും ഒരുക്കിയിരുന്നു. വലിയ സൗഹൃദങ്ങള്‍ക്ക് ഇത്തരം ചടങ്ങുകള്‍ വാതില്‍തുറക്കുമെന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ശിഹാബ് പൂക്കോട്ടൂര്‍ ജുമുഅ പ്രഭാഷണം നടത്തി. വിശുദ്ധഖുര്‍ ആന്‍ എല്ലാമനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കുശേഷം സ്‌നേഹസംഗമവും നടന്നു. അതിഥികള്‍ അനുഭവങ്ങളും വീക്ഷണവും പങ്കുവെച്ചു. സംഗമത്തില്‍ പള്ളികമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുള്ള ഹസ്സന്‍ അധ്യക്ഷനായി. മഞ്ചേരി എ.ഇ.ഒ. ഷാജന്‍, തോമസ് ബാബു, ടി.എം. ഗോപാലകൃഷ്ണന്‍, ഫാ. ജയദാസ് മിത്രന്‍, ദ്വാരക ഉണ്ണി, ധര്‍മരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.