മഞ്ജു വാര്യര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

മഞ്ജു വാര്യര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

September 29, 2018 0 By Editor

ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചത്.

നിലവില്‍ മഞ്ജുവിന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉള്ള സാഹചര്യത്തിലാണ് പുതിയ അക്കൗണ്ട് തുറക്കുന്ന വാര്‍ത്ത മഞ്ജു തന്നെ പങ്കുവെച്ചത്. ഫേസ്ബുക്ക് വഴിയാണ് താരം ഈ കാര്യം അറിച്ചത്.

മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ഒടിയന്‍,ലൂസിഫര്‍, സന്തോഷ് ശിവന്റെ ചിത്രം എന്നിവയാണ് മഞ്ജുവിന്റെ പുതിയ പ്രോജക്ടുകള്‍.