സിനിമയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ പേരില്‍ താന്‍ മാപ്പു പറയാനില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്. നിലവില്‍ മാപ്പു പറയേണ്ട സാഹചര്യമൊന്നുമില്ലെന്നും അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം മാത്രമായിരിക്കുമെന്നും അല്ലാതെ സ്ത്രീവിരുദ്ധതയുടെ പട്ടികയിലുള്‍പ്പെടുത്താനാവില്ലെന്നും രഞ്ജിത് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഞാന്‍ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിച്ചു കാണാറില്ല. കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റേതാണ്. എന്നാല്‍ ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം...
" />