വിദിഷ: മധ്യപ്രദേശില്‍ രണ്ട് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ വിദിഷയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം തന്നെ അഹമ്മദാബാദില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു മതില്‍ തകര്‍ന്നു വീണ് ഒരു കാറും ഒരു ജെസിബി തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
" />
Headlines