മറാത്ത് പ്രക്ഷോഭം: സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു

July 27, 2018 0 By Editor

മുംബൈ: സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തിവന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ശനിയാഴ്ചയാണ് സര്‍വകക്ഷി യോഗം.

സമരക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം സമരം പിന്‍വലിച്ചത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് എംഎല്‍എമാര്‍കൂടി രംഗത്തെത്തിയിരുന്നു.

ബന്ദിനെ തുടര്‍ന്ന് പലയിടത്തും ബസ് ട്രെയിന്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടിരുന്നു. മുംബൈ, നവി മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ ബന്ദ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.