ചേരുവകള്‍ : കുരുമുളക്അര ടീസ്പൂണ്‍ ഇഞ്ചി-1 കഷ്ണം ഏലയ്ക്ക-2 കറുവാപ്പട്ട-ഒരു കഷ്ണം ഗ്രാമ്പു-2 ജാതിയ്ക്ക-ഒരു ചെറിയ കഷ്ണം തയ്യാറാക്കുന്ന വിധം : മസാലകള്‍ ഒരുമിച്ച് പൊടിച്ചെടുക്കുക. പാകത്തിനു വെള്ളമെടുത്ത് തിളപ്പിച്ച് തേയിലപ്പൊടിയിടുക. ഇതിനൊപ്പം പൊടിച്ചെടുത്ത മസാലപ്പൊടിയിടുക. ഇതു നല്ലപോലെ തിളച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുക്കുക. പാകത്തിന് പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തുപയോഗിയ്ക്കാം. പാലില്ലാതെയും ഇത് ഉപയോഗിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു കൂടുതല്‍ ഗുണകരമാകും.
" />
Headlines