മതിമറന്ന് ഉറങ്ങാൻ ചെയ്യേണ്ടത് !

മതിമറന്ന് ഉറങ്ങാൻ ചെയ്യേണ്ടത് !

September 14, 2018 0 By Editor

ഒരാള്‍ ഒരു ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പറയാറ്. ഉറക്കമില്ലായ്മ ശത്രുവും നല്ല ഉറക്കം ആരോഗ്യത്തിന്റെ മിത്രവുമാണ്. കിടക്കയിലേക്ക് പോകും മുന്‍പ് അശുഭചിന്തകള്‍ എത്രത്തോളം ഉപേക്ഷിക്കുന്നുവോ സുഖപ്രദമായ ഉറക്കം നമ്മെ തേടിവരും. സംഗീതം, ലളിതമായ ആത്മീയ പ്രഭാഷണങ്ങള്‍ എന്നിവ നല്ല ഉറക്കം പ്രദാനം ചെയ്യും.യോഗ, ധ്യാനം, വ്യായാമം എന്നിവ നല്ല ഉറക്കം ലഭിക്കാനുള്ള വഴികളാണ്. ദേഷ്യം, മാനസിക സമ്മര്‍ദ്ദം , മറ്റുള്ളവര്‍ക്ക് എതിരായ ചിന്തകള്‍ എന്നിവ ഉറക്കം കെടുത്തും.

ഉറക്കത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കുക. അമിതമായി ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാന്‍ പോകരുത്. കിടക്കയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കരുത്. ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഇവ ഓഫ് ചെയ്യുക. ഇവ കിടക്കയിലോ കിടയ്ക്ക് വളരെ അടുത്തോ സൂക്ഷിക്കരുത്. ബെഡ്‌റൂമില്‍ തീവ്രമായ പ്രകാശം ഒഴിവാക്കുക. വെളിച്ചം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അരണ്ട വെളിച്ചം മാത്രം തിരഞ്ഞെടുക്കുക. ഉറങ്ങാന്‍ ഏറ്റവും സുഖപ്രദമായരീതിയില്‍ തിരഞ്ഞെടുക്കുക. രാത്രിയില്‍ ചായ, കാപ്പി എന്നിവ ഒഴിവാക്കുക.