ആലപ്പുഴ : ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അതിന്റെ രചയിതാവായ എസ്.ഹരീഷിനുമെതിരെ കേസ് എടുക്കുകയും മാതൃഭൂമി നിരോധിക്കുകയും വേണമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്. മാതൃഭൂമിയില്‍ ഭാരത സ്ത്രീകളുടെ സ്വഭാവ ശുദ്ധിയെയും തിരുമേനിമാരെയും അപമാനിച്ചുകൊണ്ടുള്ള നോവല്‍ പ്രസിദ്ധീകരിച്ചതിനെതിരെ മഹിളാ മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗീതാ രാംദാസ്. തുടര്‍ന്ന് മാതൃഭൂമി ഓഫീസിനു മുന്നില്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മഹിളാ മോര്‍ച്ച...
" />
Headlines