മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു

July 18, 2018 0 By Editor

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, പറ്റ്‌നയിലും ചീഫ് കറസ്‌പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.