മട്ടന്നൂരില്‍ ണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

August 11, 2018 0 By Editor

കണ്ണൂര്‍: മട്ടന്നൂര്‍ വെളിയന്‍പ്ര പെരിയത്തില്‍നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രാവിലെ പെരിയം കന്‍പിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇവ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാസങ്ങള്‍ക്കു മുന്പ് ഈ പ്രദേശങ്ങളില്‍നിന്നു വാളുകള്‍ പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.