മുംബൈ: കോടികളുടെ മയക്കുമരുന്നു കടത്ത് ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മഹാരാഷ്ട്ര കോടതിയുടെ ഉത്തരവ്.20 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ മൂന്ന് ഫ്‌ലാറ്റുകള്‍ കണ്ടു കെട്ടാനാണ് മഹാരാഷ്ട്ര പ്രത്യേക കോടതിയുടെ ഉത്തരവ്. ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലെ കെനിയയിലേക്ക് ഒളിച്ചോടിയ ഇവരെ നാട്ടിലേക്ക എത്തിയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്‍ വിക്കി ഗോസ്വാമിയുമായി മമതകുല്‍ക്കര്‍ണിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. 2000 കോടിരൂപയുടെ മയക്കുമരുന്ന് കടത്തുകേസില്‍ മമത കുല്‍ക്കര്‍ണിയെ കോടതി പിടികിട്ടാപുളളിയായും പ്രഖ്യാപിച്ചിട്ടുണ്ട്.
" />
Headlines