ചണ്ഡീഗഡ്: മയക്കുമരുന്നിന് അടിമയായവര്‍ക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സര്‍ക്കാര്‍. ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സൗജന്യ ചികിത്സയ്ക്കായുള്ള ഫണ്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതര്‍ക്ക് ഉടന്‍ നല്‍കുമെന്നും മയക്കുമരുന്നിന് അടിമയായവരുടെ കുടുംബത്തെ ശല്യപ്പെടുത്തരുതെന്നും പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
" />