കണ്ണൂര്‍: വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരള്‍ച്ചയുമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പ്രകൃതി ക്ഷോഭിക്കുന്നുവെന്നു പറയുന്നതില്‍ കാര്യമില്ല, രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്താലും വെയില്‍ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തില്‍ മഴ പെയ്താല്‍ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്കു പുത്തരിയല്ല. തന്റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം പറഞ്ഞു. 99ലെ...
" />