മഴക്കാലത്തും കുടിവെള്ളം കിട്ടാതെ മാരാത്താകുന്ന് കോളനി നിവാസികള്‍

September 6, 2018 0 By Editor

വടക്കാഞ്ചേരി: മാരാത്തുകുന്ന് പട്ടികജാതി കോളനിയില്‍ പെരുമഴക്കാലത്തുപോലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. വടക്കാഞ്ചേരി നഗരസഭയില്‍ ഉള്‍പ്പെട്ട പതിനേഴാം ഡിവിഷനിലെ ഉയര്‍ന്ന പ്രദേശത്ത് താമസിക്കുന്ന എട്ടോളം കുടുംബങ്ങള്‍ക്കാണ് വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ കുടിവെള്ളം ലഭിയ്ക്കാതെ ദുരിതക്കയത്തില്‍ കഴിയുന്നത്.’ ആലുംകുളം കുടിവെള്ള പദ്ധതിയുടെ ജലമാണ് ആകെയുള്ള ആശ്രയം. തന്മൂലം കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് നാളുകളേറേയായി. അധികൃതരോട് പരാതി പറഞ്ഞിട്ടും ‘ഒരു കാര്യവുമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിനീരിനായി ഇവര്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ നിന്ന് വെള്ളം തല ചുമടായി കൊണ്ടുവന്നാണ് കഴിയുന്നത്. ആരോടു പറഞ്ഞാല്‍ ഞങ്ങളുടെ പ്രശ്‌നം പരിഹരിയ്ക്കുമെന്ന് അവര്‍ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അധികൃതര്‍ കണ്ണു തുറന്ന് ഈ കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് അവരുടെ അപേക്ഷ.