കോഴിക്കോട്: കാലവര്‍ഷം കനക്കുമ്പോള്‍ മലയോരത്തൊടൊപ്പം നഗരവാസികളും ഭീതിയില്‍. കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ ശക്തമായ മഴയാണ് നഗരപ്രദേശങ്ങളില്‍ പെയ്തത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്നലെ രാവിലെ 8.30 വരെ ജില്ലയില്‍ നാല് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച്ചയില്‍ കാറ്റ് വീശിയടിച്ച് റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങളുണ്ടായതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഓഫീസിലെത്താനും കുട്ടികളെ സ്‌കൂളില്‍ വിടാനും കുറച്ച് സമയം വൈകിയാലും ജീവന്‍ പണയം വച്ച് മഴയത്ത് റോഡിലിറങ്ങാന്‍ വയ്യെന്നാണ്...
" />