സൗദി : മെകുനു ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയില്‍ വാദിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശേരി ധര്‍മ്മടം പാളയാട് ചെള്ളാത്ത് മധുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മെയ് 25ന് വൈകുന്നേരമാണ് മധുവും ഹൈദരാബാദ്, ഝാര്‍ഖണ്ഡ് സ്വദേശികളായ സുഹൃത്തുക്കളും അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹൈദരാബാദ് സ്വദേശിയൊഴികെ മറ്റ് രണ്ട് പേരും മരിച്ചു. മണ്ണില്‍ പുതഞ്ഞ നിലയിലാണ് മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി രണ്ടാഴ്ചക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്....
" />
Headlines