മെലാനിയ ട്രംപ് മരിച്ചു! കാണാതായ ട്രംപിന്റെ ഭാര്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുന്നു

June 5, 2018 0 By Editor

അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപിന് കിഡ്‌നി സംബന്ധിയായ അസുഖം ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്ന കാര്യം വാര്‍ത്തയായി പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും മെലാനിയയെ പൊതു പരിപാടികളില്‍ ഒന്നും കണ്ടില്ല എന്നതായിരുന്നു വിവാദ വിഷയം.

അതിനിടയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മക്കള്‍ക്കും മരുമകനും ഒപ്പം ഒരു യാത്രയും പോയിരുന്നു. എന്നാല്‍ ആ യാത്രയിലും മെലാനിയ കൂടെ ഉണ്ടായിരുന്നില്ല. ഇതോടെ പലരുടേയും സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു. കഥകള്‍ പലതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ കേട്ട് മനം മടുത്ത് മെലാനിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്നതായിരുന്നു പ്രചരിച്ചിരുന്ന കഥകളില്‍ ഒന്ന്. അതിന് ശേഷം മെലാനിയ വൈറ്റ് ഹൗസ് വിട്ട് പോയി എന്നും ചിലര്‍ സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്തു. അത്രയധികം ലൈംഗികാരോപണങ്ങള്‍ ആയിരുന്നല്ലോ ട്രംപിനെതിരെ ഉയര്‍ന്ന് വന്നിരുന്നത്. മെലാനിയ ഒരു പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായി എന്നതായിരുന്നു മറ്റൊരു കഥ. അതിന് ശേഷമുള്ള വിശ്രമത്തില്‍ ആണെന്നും, സര്‍ജ്ജറിയുടെ ഫലപ്രാപ്തിക്ക് ശേഷം മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കകയുള്ളൂ എന്നും കഥകള്‍ പ്രചരിച്ചിരുന്നു,

സോഷ്യല്‍ മീഡിയില്‍ ഒരു കാമ്പയിന് തുടക്കം കുറിച്ചതിന് ശേഷം ആയിരുന്നു മെലാനിയയുടെ അപ്രത്യക്ഷമാകല്‍. ബി ബെസ്റ്റ് എന്ന പേരില്‍ ഒരു ആന്റി ബുള്ളിയിങ് കാമ്പയിന്‍ ആയിരുന്നു മെലനിയ തുടങ്ങിയത്. എങ്ങനെയാണ് സ്വയം അപ്രത്യക്ഷയായി നിങ്ങള്‍ക്ക് ‘ബി ബെസ്റ്റ്’ ആകാന്‍ കഴിയുക എന്നായിരുന്നു ചിലരുടെ ചോദ്യം.

മെലാനിയ ട്രംപ് മരിച്ചു പോയി എന്ന് വരെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തര്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. മെലാനിയയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുന്നത് മറ്റ് ആരോ ആണ് എന്ന രീതിയിലും പ്രചാപണം കൊഴുത്തു. അപ്രത്യക്ഷമാകല്‍ വിവാദത്തിന് മെലാനിയ തന്നെ ട്വിറ്ററിലൂടെ മറുപടി കൊടുത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. ജൂണ്‍ 12 ന് നടക്കുന്ന ജി 7 ഉച്ച കോടിയിലും മെലാനിയ ട്രംപിനൊപ്പം പങ്കെടുത്തേക്കില്ല എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊടുവില്‍ മെലാനിയ തന്നെ വൈറ്റ് ഹൗസിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ആദരിക്കാന്‍ ആയി നടത്തിയ ചടങ്ങില്‍ ആയിരുന്നു മെലാനിയ പങ്കെടുത്തത്.

ട്രംപിനോട് തെറ്റിപ്പിരിഞ്ഞ് മെലാനിയ വൈറ്റ് ഹൗസ് വിട്ടു എന്നായിരുന്നല്ലോ പ്രചാരണം. വൈറ്റ് ഹൗസിലെ ചടങ്ങിന് ശേഷം ട്രംപ് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. പക്ഷേ, അതില്‍ മെലാനിയയുടെ പേര് പോലും തെറ്റായിട്ടായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. ഇത് പുതിയ വിവാദത്തിന് വഴിവച്ചെങ്കിലും ഉടനടി ട്വീറ്റ് ഡിലീറ്റ് ചെയ്ത് പുതിയതായി മറ്റൊരു ട്വീറ്റും ട്രംപ് പുറത്ത് വിട്ടു.