മെലിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ ഉളളത് ഇന്ത്യയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

September 13, 2018 0 By Editor

യുനൈറ്റഡ് നേഷന്‍സ്: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ നന്നേ മെലിഞ്ഞ പ്രകൃതക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. രാജ്യത്ത് 25 ശതമാനമാണത്രെ ഇത്തരത്തിലുള്ള കുട്ടികള്‍. ശിശുക്കള്‍, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍, സ്‌കൂള്‍ പ്രായത്തിലുള്ളവര്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ആരോഗ്യകാര്യത്തില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യു.എന്‍ നിര്‍ദേശിക്കുന്നു.

ഒപ്പംതന്നെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമിതഭാരവും 15നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ പോഷകാഹാരക്കുറവും ഏറുന്നതായും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്നു ദശകത്തിനിടെ പട്ടിണിയുടെ തോത് വര്‍ധിച്ച് ഒരു ദശകം മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയെന്നും ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ‘വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്‌സ്’ ചൂണ്ടിക്കാട്ടുന്നു.