കല്‍പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീറെഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കളക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച സിപിഐ ജില്ലാ സെക്രട്ടറിയേയും നടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.പ്രകടനമായി എത്തിയവരെ കളക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് അമ്പിലേരി ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി,...
" />
free vector