പാലക്കാട്: മൈക്രോഫിനാന്‍സ് കടക്കെണിയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാലക്കാട് ആത്മഹത്യ ചെയ്തത് ആറു പേര്‍. ജീവനൊടുക്കിയവര്‍ അടുത്തടുത്ത് താമസിക്കുന്നവരാണ്. മരിച്ച ആറു പേര്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുമായി കട ബാധ്യതയുള്ളതായാണ് വിവരം. വെമ്പല്ലൂര്‍ അരിയക്കോട് സ്വദേശിനിയായ വീട്ടമ്മ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ഡിസംബറില്‍ കുളത്തില്‍ ചാടി മരിച്ച സംഭവവും, മഞ്ഞളളൂര്‍ നെല്ലിക്കല്‍ക്കാട്ട് മറ്റൊരു വീട്ടമ്മ ജനുവരിയില്‍ തൂങ്ങിമരിച്ച സംഭവവും മൈക്രോ ഫിനാന്‍സ് ബാധ്യത മൂലമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മൈക്രോ ഫിനാന്‍സുകാര്‍ വീടിന് രാത്രി വൈകിയും കാവലിരുന്നതിനെ തുടര്‍ന്നാണ്...
" />