മികച്ച റിപ്പോര്‍ട്ടറാകാന്‍ ന്യൂസ് റൂമിലെ വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ സാധിക്കില്ല: ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

മികച്ച റിപ്പോര്‍ട്ടറാകാന്‍ ന്യൂസ് റൂമിലെ വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ സാധിക്കില്ല: ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

April 20, 2018 0 By Editor

ചെന്നൈ: മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തമിഴ്‌നാട് ഗവര്‍ണര്‍ തലോടിയ സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത നടനും ബി.ജെ.പി നേതാവുമായ എസ്.വി.ഇ ശേഖര്‍ പുലിവാല് പിടിച്ചു. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ച ഗവര്‍ണര്‍ തന്റെ കൈ ഫിനൈല്‍ കൊണ്ട് കഴുകണമെന്നായിരുന്നു അദ്ദേഹം പോസ്റ്രില്‍ പങ്കുവച്ചത്. സംഭവം വിവാദമായതോടെ പോസ്റ്റ് പോസ്റ്റ് പേജില്‍ നിന്നും അദ്ദേഹം പിന്‍വലിച്ചു

ഗവര്‍ണറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കാനാണ് മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യം. ന്യൂസ് റൂമിലെ വമ്പന്‍മാരോടൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്ക് മികച്ച റിപ്പോര്‍ട്ടര്‍നമാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നാണ് അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികള്‍. തമിഴ്‌നാട്ടിലെ മാധ്യമ രംഗത്ത് ഇവര്‍ ധാരാളമുണ്ട്. സര്‍വകലാശാലകളെക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമ മേഖലയിലാണ്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നത് പോസ്റ്രിഷ പറഞ്ഞു.

അതേസമയം. സംഭവം വിവാദമായതോടെ പോസ്റ്റ് പേജില്‍ നിന്ന് ശേഖര്‍ നീക്കം ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവം വിവാദമായതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.