ബംഗളൂരു: എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമാണെന്ന് എച്ച്.ഡി കുമാര സ്വാമി. കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി കുമാരസ്വാമിയെ തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി.യുമായി സഖ്യത്തിനില്ലെന്നും അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്നും കുമാരസ്വാമി വ്യക്തമാക്കി.
" />
New
free vector