ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്‌വിജയ് സിങ്. നരേന്ദ്ര മോദി പ്രഭാവം ക്ഷയിച്ചെന്നും വിശാല സഖ്യമില്ലെങ്കിലും കോണ്‍ഗ്രസ് ജയിക്കുമെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിഗ്‌വിജയ് സിങ് പറഞ്ഞു. സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിങ് നിശിതമായി വിമര്‍ശിച്ചു. ‘സംഘപരിവാറിനു ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ജനസംഖ്യയുടെ 95 ശതമാനവും ഹിന്ദുമതവിശ്വാസികളാണ്. അവരില്‍ എത്ര പേരുണ്ട് ആര്‍എസ്എസ് അംഗത്വമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു സംഘടനയെപ്പറ്റി എന്തിന് ആശങ്കപ്പെടണം’, ദിഗ്‌വിജയ് സിങ് ചോദിക്കുന്നു....
" />
Headlines