ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലില്‍ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിെന്റ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. അതിനിടെ, തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ മൈനിങ് ഇന്‍ഡസ്ട്രിയുടെ പുതിയ പ്ലാന്റിന്റെ വിപുലീകരണം ഹൈകോടതി സ്റ്റേ ചെയ്തു.
" />
Headlines