ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഡല്‍ഹി പൊലീസിന് മേഖലയിലെ പെരിമീറ്റര്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് കൈമാറി. മേഖലയില്‍ അജ്ഞാത വസ്തുവിനെ കണ്ടതായുള്ള വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അറിയിച്ചു. മേഖലയ്ക്ക് ഭീഷണിയുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും സെക്യൂരിറ്റി ഓഫിസര്‍ പറയുന്നു. ജൂണ്‍ ഏഴിന് വൈകിട്ടോടെ എസ് പിജിയിലെ ഒരംഗമാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍...
" />