മലപ്പുറം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യം തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് അറിയിച്ചു. ഖാദി ബോര്‍ഡ് ഓണം ബക്രീദ് മേളയില്‍ സംസാരിക്കുകയായിരുന്നു ശോഭന ജോര്‍ജ് . ബോര്‍ഡ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പര്‍ദ്ദയ്ക്ക് ‘സാഹിബ’ എന്ന് പേരിട്ടു. ‘സഖാവ്’ ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്ന് ‘സാഹിബ്’ ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രി കെ.ടി ജലീലിന്റെ നിര്‍ദേശം സ്വീകരിച്ചതായും അവര്‍ പറഞ്ഞു....
" />
Headlines