ന്യൂഡല്‍ഹി: നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ റീത ദേവിയാണ് സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. മൂന്നാമതൊരു കുട്ടി കൂടി ഇപ്പോള്‍ വേണ്ടെന്നതിനാലാണ് കൊലനടത്തിയതെന്ന് റീത ദേവി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 32കാരിയായ റീത്ത ദേവി പ്രസവത്തിന് മുമ്ബ് ഇക്കാര്യം ആശുപത്രിയിലെ ഹെല്‍പ്പറോടും സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നാമതൊരു കുട്ടി കൂടി വേണ്ടെന്ന് റീതാ ദേവിയുടെ ഭര്‍ത്താവ് നിരന്തരമായി പറഞ്ഞിരുന്നുവെന്ന് ഡല്‍ഹി പൊലീസിലെ ഡെപ്യൂട്ടി കമീഷണര്‍ വിജയ് കുമാര്‍ അറിയിച്ചു. മറ്റ് രണ്ട് കുട്ടികളെ പ്രസവിച്ചപ്പോഴും ഭര്‍ത്താവ്...
" />