ന്യൂഡല്‍ഹി: എംപി വിരേന്ദ്രകുമാര്‍ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറിലായിരുന്നു ചടങ്ങ്. സഭ ചേരുന്ന സമയമല്ലാത്തതിനാലാണ് രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍, സത്യവ്രത് ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
" />
Headlines