മുടിയുടെ പരിപാലനത്തിന് മുമ്പ് സ്വഭാവം അറിയണം

മുടിയുടെ പരിപാലനത്തിന് മുമ്പ് സ്വഭാവം അറിയണം

September 6, 2018 0 By Editor

നമ്മുടെ സൗന്ദര്യ സംരക്ഷണത്തില്‍ മുടിയ്ക്കാണ് ആദ്യസ്ഥാനം നല്‍കേണ്ടത്. എന്നാല്‍ മുടിയെ പരിപാലിക്കുന്നതിന് മുന്‍പ് നമ്മുടെ മുടിയുടെ സ്വഭാവത്തെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ വിപരീത ഫലമാവും ഒരു പക്ഷേ മുടിയെ കാത്തിരിക്കുന്നത്.

മുടിയുടെ സ്വഭാവം അനുസരിച്ച് വേണം മുടിയെ പരിപാലിക്കേണ്ടത്. മൂന്നു തരത്തിലുള്ള മുടിയാണ് പ്രധാനമായുള്ളത്. സാധാരണ മുടി, വരണ്ട മുടി, എണ്ണമയമുള്ള മുടി. തലമുടിയില്‍ എന്തു ചെയ്യുന്നതിനും മുമ്പ് ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം ആദ്യമേ തിരിച്ചറിയണം. അതനുനസിച്ചുള്ള ശ്രദ്ധ നല്‍കിയാല്‍ മാത്രമേ ഭംഗിയും ആരോഗ്യവും ലഭിക്കൂ.

സാധാരണമുടി
അധികം എണ്ണമയം കാണപ്പെടാത്തതും അധികമായി വരള്‍ച്ച നേരിടാത്തതുമായ മുടിയാണ്. ഇത്തരം മുടിയുള്ളവര്‍ ഒരുപാട് ശ്രദ്ധ മുടിയ്ക്ക് നല്‍കേണ്ടി വരില്ല. ആഴ്ചയില്‍ ഒരിക്കല്‍ മുടി ഷാംപു ചെയ്യാവുന്നതാണ്. അതുപോലെ, ആഴ്ചയിലൊരിക്കല്‍ ഹോട്ട് ഓയില്‍ മസാജും ചെയ്യാം.

വരണ്ട മുടി
പൊതുവേ പാറി പറന്നു കിടക്കുന്നുവയാണ് വരണ്ട മുടി. എത്ര എണ്ണ തേച്ചു കുളിച്ചാലും കുളിച്ചതായി കാണുന്നവര്‍ക്ക് തോന്നില്ല. ഇവര്‍ ഷാംപു ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ഷാംപു വേണം മുടിയില്‍ ഉപയോഗിക്കേണ്ടത്. പുറത്തിറങ്ങുമ്പോള്‍ ജെല്‍ ഉപയോഗിക്കുന്നതും ഒരുപരിധി വരെ വരള്‍ച്ചയില്‍ നിന്നും രക്ഷിക്കും. രണ്ടു നേരവും കുളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ പെട്ടെന്ന് വരണ്ട മുടിയില്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

എണ്ണമയമുള്ള മുടി
തലയിലും മുഖത്തും എപ്പോഴും എണ്ണ തേച്ചതുപോലെ കാണപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളുടേത് എണ്ണമയമുള്ള മുടിയാണെന്ന്. ദിവസവും വീര്യം കുറഞ്ഞ ഷാംപു ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാവുന്നത്.എണ്ണ കഴിവതും അകറ്റി നിര്‍ത്തുക.ആഴ്ചയിലൊരിക്കല്‍ ഹോട്ട് മസാജിംഗ് ചെയ്യാവുന്നതാണ്. മുല്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നതും മുടിയുടെ എണ്ണമയം ഇല്ലാതാക്കുകയും നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും ചെയ്യും.