മുഖത്തെ പാടുകള്‍ കളയാന്‍ വാഴപ്പഴം ധാരാളം

മുഖത്തെ പാടുകള്‍ കളയാന്‍ വാഴപ്പഴം ധാരാളം

April 30, 2018 0 By Editor

മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും എന്നും പ്രശ്‌നമായുള്ള ഒരുപാട് പേരുണ്ട്. പലതരം ബ്യൂട്ടി ക്രീമുകള്‍ ഉപയോഗിച്ചു സമയം കളയാതെ ഈ പൊടികൈ ഒന്ന് പരീക്ഷിച്ചു നോക്കു. വാഴ പഴം തൊലികളഞ്ഞു മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു നന്നായി മിക്‌സ് ചെയ്ത് മുഖത്തും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.തൊലികളഞ്ഞ വാഴപ്പഴം പേസ്റ്റ് രൂപത്തില്‍ ആക്കി പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. വാഴപ്പഴവും ഓറഞ്ച് ജ്യൂസും നിങ്ങളുടെ മുഖത്തെ പാടുകള്‍ പൂര്‍ണ്ണമായും കളയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍. വാഴപ്പഴം പേസ്റ്റ് രൂപത്തില്‍ ആക്കി ഒരു ഓറഞ്ച് ജ്യൂസ് (വെള്ളം ചേര്‍ക്കാതെ) അതില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.