തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4:40നുള്ള ദുബൈ വിമാനത്തിലാണ് യാത്രതിരിച്ചത്. ദുബൈയില്‍ നിന്നായിരിക്കും ന്യൂയോര്‍ക്കിലേക്ക് പോവുക. ചികത്സക്ക് ശേഷം മൂന്നാഴ്ചക്ക് കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തുക. കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെ തുടര്‍ന്നായിരുന്നു മാറ്റിയത്. ഇനിയുള്ള ദിവസങ്ങളില്‍ നടക്കുന്ന മന്ത്രിസഭാ യോഗങ്ങളില്‍ ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറ്റവും മറ്റ് അടിയന്തിരമായ കാര്യങ്ങളും ജയരാജന്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക.
" />
Headlines