കോട്ടയം: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.ആര്‍ ഭാസ്‌കരന്‍(94) അന്തരിച്ചു. രാവിലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ദിര്‍ഘകാലം സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. സിപിഎമ്മിന്റെ ആദ്യകാല സംഘാടകനും നേതാവും മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. രണ്ടുപതിറ്റാണ്ടോളം സിഐടിയു ജില്ലാ സെക്രട്ടറി ആയും എല്‍ഡിഎഫിന്റെ കോട്ടയം ജില്ലാ കണ്‍വീനറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ദീര്‍ഘകാലം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ്...
" />