മ്യൂച്ചല്‍ ഫണ്ട്: ആസ്തി എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

May 8, 2018 0 By Editor

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ന്ന തുകയിലെത്തി. ഏപ്രില്‍ മാസത്തില്‍ 1.37 ലക്ഷം കോടി രൂപകൂടി വര്‍ധിച്ച് 23.25 ലക്ഷം കോടിയായി.

ലിക്വിഡ് ഫണ്ടിലാണ് കൂടുതല്‍ തുകയെത്തിയത്. 1.16 ലക്ഷം കോടി രൂപ. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതിനാല്‍ കോര്‍പ്പറേറ്റുകള്‍ മിച്ചമുള്ള തുക വന്‍തോതില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നാണിത്. ഇന്‍കം ഫണ്ടില്‍ 5,200 കോടിയുടെ നിക്ഷേപമാണെത്തിയത്. കുറച്ചുമാസങ്ങളായി ഇന്‍കം ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ബാലന്‍സ്ഡ് ഫണ്ടിലേയ്ക്കുള്ള നിക്ഷേപത്തില്‍ ഈ കാലയളവില്‍ വന്‍തോതില്‍ കുറവുണ്ടായി. മാര്‍ച്ചില്‍ 6,754 കോടി നിക്ഷേപമായെത്തിയപ്പോള്‍ ഏപ്രിലില്‍ ഇത് 3,500 കോടിയായി കുറഞ്ഞു.