കാസര്‍കോട്: കാമുകനുമായുള്ള വിവാഹത്തിന് തലേദിവസം പെണ്‍കുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നീലേശ്വരം കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് നാല് വര്‍ഷത്തോളം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത്. ചെറുപുഴ സ്വദേശിയായ ഫേസ്ബുക്ക് കാമുകനും പെണ്‍കുട്ടിയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. കാസര്‍കോട് നീലേശ്വരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നാല് വര്‍ഷത്തോളം പ്രേമിച്ച പെണ്‍കുട്ടി വിവാഹത്തിന് തലേദിവസം മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയത് കാമുകന്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഈ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നീലേശ്വരത്തെ വിവാഹം മുടങ്ങിയതും ഒളിച്ചോട്ടവും മറ്റുള്ളവരുമറിഞ്ഞു....
" />
Headlines