നടി മേഘ്നാ രാജും കന്നഡ നടന് ചിരഞ്ജീവി സര്‍ജയും വിവാഹിതരായി
April 30, 2018ബാംഗലൂരു: നടി മേഘ്നാ രാജ് വിവാഹിതരായി. നടി മേഘ്നാ രാജും കന്നഡ നടന് ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത് ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു .
യക്ഷിയും ഞാനും എന്ന വിനയന് ചിത്രത്തിലൂടെയെത്തിയ മേഘന പിന്നീട് ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. നരേന് നായകനായ ഹല്ലേലൂയ എന്ന ചിത്രത്തിലാണ് ഒടുവിലെത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.