നഗ്നയായി രണ്ടു യുവാക്കള്‍ക്കൊപ്പം കിടക്കുന്നത് കണ്ട മകളെ ആദ്യം കൊന്നു, പിന്നെ മാതാപിതാക്കളെയും: മനസാക്ഷിയെ ഞെട്ടിക്കുന്ന സൗമ്യയുടെ വെളിപ്പെടുത്തലുകള്‍

നഗ്നയായി രണ്ടു യുവാക്കള്‍ക്കൊപ്പം കിടക്കുന്നത് കണ്ട മകളെ ആദ്യം കൊന്നു, പിന്നെ മാതാപിതാക്കളെയും: മനസാക്ഷിയെ ഞെട്ടിക്കുന്ന സൗമ്യയുടെ വെളിപ്പെടുത്തലുകള്‍

April 25, 2018 0 By Editor

തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍. തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും ഇല്ലാതാക്കിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് സൗമ്യ പറഞ്ഞു. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. തന്റെ രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം ഭര്‍ത്താവ് പിണങ്ങിപ്പോയി. ഇതിന് ശേഷമാണ് തന്നെ ഇരിട്ടി സ്വദേശിനി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി പോലീസിനോട് സമ്മതിച്ചു.

സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ഇവര്‍ക്ക് കൊലപാതകങ്ങളില്‍ നേരിട്ടോ, അല്ലാതെയോ പങ്കുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. പ്രതി പറഞ്ഞതനുസരിച്ച് എലിവിഷം വാങ്ങി നല്‍കിയ അറുപതുകാരന്‍ ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അറസ്റ്റിന്റെ സമ്മര്‍ദ്ദത്തില്‍ ആദ്യം എല്ലാ നിഷേധിച്ച സൗമ്യ പതുക്കെ പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ആദ്യം മനസ് തുറന്നത് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ മുന്നില്‍. സിഐ കെ.ഇ. പ്രേമചന്ദ്രന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. മഫ്തിയില്‍ നില്‍ക്കുന്ന എഎസ്പി ചൈത്ര തെരേസ ജോണിന്റെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടവും. പിന്നെ വിതുമ്പിക്കൊണ്ട് തലശേരി ഗവ. റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ മുറിയില്‍ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു.

രാവിലെ പത്ത് മുതല്‍ വൈകുന്നേരം വരെ പോലീസ് ഉദ്യോഗസ്ഥര്‍ പല തരത്തില്‍ ചോദ്യം ചെയ്‌തെങ്കിലും ഒന്നും തുറന്നു പറയാന്‍ പ്രതി തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി സദാനന്ദന് സൗമ്യയെ ചോദ്യം ചെയ്യുന്ന ഗവ. റസ്റ്റ് ഹൗസിലെത്തി. സൗമ്യക്കൊപ്പം നിന്ന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സഹതാപവും അനുകമ്പയും ചൊരിഞ്ഞ് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതി മനസ് തുറന്നത്.
മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ’എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു പ്രതിയുടെ ആദ്യ മറുപടി. മറ്റുള്ള ഉദ്യോഗസ്ഥര്‍ കൂടി പറയുന്നത് കേള്‍ക്കുന്നതില്‍ കുഴപ്പമില്ലല്ലോയെന്ന് ഡിവൈഎസ്പി ചോദിച്ചപ്പോള്‍ ആ ടീ ഷര്‍ട്ടുകാരനെ വിളിക്കൂ…. എന്ന് സൗമ്യ പറഞ്ഞു. അന്വേഷണ സംഘത്തിലെ സിഐ കെ.ഇ.പ്രേമചന്ദ്രനെ വിളിക്കാനാണ് പ്രതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് തന്റെ മുന്നിലെത്തിയ സിഐയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരയുകയായിരുന്നു. പതിനഞ്ച് മിനിറ്റുകൊണ്ട് മൂന്ന് മരണങ്ങളുടേയും കഥ സൗമ്യ പോലീസിന് വിവരിച്ച് നല്‍കി. പിന്നാലെ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുറത്തേക്കുവന്ന് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു.

ചെമ്മീന് കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ ആദ്യം വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചു. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെ പിന്മാറാന് പറ്റാത്ത വിധം പെട്ടുപോവുകയായിരുന്നു. പതിനാറു വയസുകാരന് താനുമായി പതിവായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരവധി ഞെട്ടിക്കുന്ന കഥകളാണ് പ്രതി പോലീസിന് മുന്നില്‍ പറഞ്ഞത്.

കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന് വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്തശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്നും കോഴിക്കോട് കൊണ്ടുപോകുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു.

ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ മകള്‍ ഐശ്വര്യ താന്‍ നഗ്‌നയായി രണ്ടു യുവാക്കള്‍ക്കൊപ്പം കിടക്കുന്നത് കണ്ടു. അവള്‍ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ ഈ വിഷയത്തിന്റെ പേരില്‍ ശകാരവും വഴക്കും ചൊരിഞ്ഞതാണ് അവരെയും കൊല്ലാന്‍ പ്രേരണയായത്.

അമ്മക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി. ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു. എന്നിട്ടും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല. അതുകൊണ്ടാണ് പിതാവിനേയും കൊല്ലാന്‍ ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്‍കിയത്. മാതാവിന് മീന് കറിയിലാണ് വിഷം കൊടുത്തത്. മകള്‍ക്ക് ചോറിലും.

തടസങ്ങളെല്ലാം നീക്കി കാമുകന്മാര്‍ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം. മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണം നടത്തിയതും വെള്ളം പരിശോധിക്കാനെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടുപോയതെന്നും സൗമ്യ പോലീസിനോട് സമ്മതിച്ചു.

പിണറായി വണ്ണത്താന്‍ വീട്ടില് കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ചയാണ് സൗമ്യ അറസ്റ്റിലായത്